ശൈലജ ടീച്ചറുടെ ചിത്രം മോർഫ് ചെയ്ത സംഭവം; കോഴിക്കോട് സ്വദേശി മിൻഹാജിനെതിരെ കേസെടുത്ത് പൊലീസ്
1 min read

ശൈലജ ടീച്ചറുടെ ചിത്രം മോർഫ് ചെയ്ത പരാതിയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തിൽ മട്ടന്നൂർ പൊലീസാണ് കേസ് എടുത്തത്. മുഖ്യമന്ത്രിയുടെയും കെ കെ ശൈലജ ടീച്ചറുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്. മിൻഹാജ് കെ എം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്.
