ടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ട കൊലപാതകം; പ്രതി അർജുന് വധശിക്ഷ

1 min read
SHARE

വയനാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ട കൊലപാതകം കേസിൽ പ്രതി അർജുന് വധശിക്ഷ. കൽപ്പറ്റ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവരാണ് മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. വിധിയിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷനും അന്വേഷണസംഘവും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പ്രതികരിച്ചുനാടുനടങ്ങിയ ഇരട്ടകൊലപാതകം ആയിരുന്നു നെല്ലിയാമ്പത്തേത് . ഒരു തുമ്പും ഇല്ലാതിരുന്ന കേസിൽ പഴുതടച്ച അന്വേഷണമാണ് പ്രതി അർജുനിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും ശരിവെക്കുന്നതായിരുന്നു കൽപ്പറ്റ കോടതിയുടെ ശിക്ഷാവിധി. കൊലക്കുറ്റത്തിന് വധ ശിക്ഷ വിധിച്ചു. വീട്ടിൽ അതിക്രമിച്ചു കയറലിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെളിവ് നശിപ്പിക്കലിന് 6 വർഷം തടവും ഒരു ലക്ഷം രൂപയും പിഴയൊടുക്കണം