17 വർഷം കേരളത്തിൽ, ഒറ്റ മുറിയിൽ താമസം, എല്ലാ വിഷയങ്ങളിലും എ പ്ലസ്; നേപ്പാൾ സ്വദേശിനിയെ അഭിനന്ദിച്ച് മന്ത്രി
1 min readഎസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ നേപ്പാള്‍ സ്വദേശിനിയായ വിനിതയെ അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ആര്‍ ബിന്ദു. വിനിതയുടെ നേട്ടം ഏറെ തിളക്കമാര്‍ന്നതാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു.നേപ്പാളിൽ നിന്നുമെത്തി കഴിഞ്ഞ 17 വർഷമായി കേരളത്തിൽ താമസിക്കുകയാണിവർ. ആളൂർ പഞ്ചായത്തിൽ കല്ലേറ്റുംകര സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസിൽ നടത്തുന്ന ഏ.ഡി. ആൻഡ് സൺസ് മിഠായി കമ്പനിയിൽ ആണ് വിനീതയുടെ പിതാവ് ബാൽ ബഹാദൂർ ജോലി ചെയ്യുന്നത്.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയാണ് വിനിത. പരിമിതമായ ചുറ്റുപാടുകള്‍ക്കിടയിലും പഠനത്തിലും കലയിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും മികവ് തെളിയിച്ച വിനിതയ്ക്ക് ഇനിയും വിജയങ്ങള്‍ കൈവരിക്കാനാകട്ടെയെന്നും മന്ത്രി ആശംസിച്ചു.