പട്ടാമ്പിയിൽ വൻ ചന്ദനവേട്ട; 236 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിൽ

1 min read
SHARE

പട്ടാമ്പി മരുതൂരിൽ നിന്ന് 236 കിലോ ചന്ദനവുമായി രണ്ട് പേരെ ഒറ്റപ്പാലം വനം വകുപ്പ് അറസ്റ്റ് ചെയ്തു. കരിമ്പുഴ ആറ്റാശ്ശേരി ഒടമല മുഹമ്മദ് സക്കീർ, ശ്രീകൃഷ്ണപുരം പതിയത്തൊടി ബാബു എന്നിവരെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.പട്ടാമ്പി മരുതൂരിലെ വാടക വീട്ടിൽ ചന്ദനമെത്തിച്ച് വിൽപ്നക്ക് തയ്യാറാക്കുന്നതിനിടെയായിരുന്നു ഇവർ പിടിയിലായത്. കൃത്യത്തിൽ ഏർപ്പെട്ടിരുന്ന മുഹമ്മദ് സക്കീറിന്റെ സഹോദരൻ സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം വനം വകുപ്പിന്റെ പരിശോധന.

 

ഇവർ വിൽപ്പനക്കായി ഉപയോഗിച്ചിരുന്ന രണ്ട് ഓട്ടോറിക്ഷകളും വനം വകുപ്പ് പിടിച്ചെടുത്തു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.