കൊട്ടിയൂർ ഉത്സവ ത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളന്നീർ വെപ്പ് ഇന്ന് നടക്കും
1 min readകണ്ണൂർ : കൊട്ടിയൂർ കൊട്ടിയൂർ ഉത്സവ ത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളന്നീർ വെപ്പ് ഇന്ന് നടക്കും. ഭഗവാന് സമർപ്പിക്കാനുള്ള ഇളന്നീർക്കാവുകളുമായി നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടുതുടങ്ങി. ബുധനാഴ്ച രാത്രിയാണ് ഇളന്നീർവെപ്പ്. വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽനിന്ന് എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളന്നീരുമായി ബുധനാഴ്ച സന്ധ്യയ്ക്ക് കൊട്ടിയൂരിലെത്തും. രാത്രി കാര്യത്ത് കൈക്കോളൻ തിരുവൻചിറയിലെ കിഴക്കേ നടയിൽ തട്ടും പോളയും വിരിച്ച്, കുടിപതി കാരണവർ വെള്ളിക്കിടാരംവെച്ച് രാശിവിളിച്ചാണ് ഇള നീർവെപ്പ് ആരംഭിക്കുക. മന്ദംചേരിയിലെ ബാവലിക്കരയിൽ ഇളന്നീർക്കാവുകളുമാ യി കാത്തിരിക്കുന്ന ഇളന്നീർ൮ തക്കാർ രാശി വിളിക്കുമ്പോൾ ഇളന്നീർക്കാവുകളുമായി കൂട്ടത്തോടെ സന്നിധാനത്തേക്ക് ഓടി യെത്തും.
തട്ടും പോളയും വിരിച്ച സ്ഥാനം വലംവെച്ചശേഷം വലംവെച്ചശേഷം ഇളഴ്ച ഇള നീർക്കാവുകൾ സമർപ്പിക്കും. വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കി തിരിച്ചുപോകും. തണ്ടയാൻമാരാണ് അവകാശപ്രകാരം ഇളന്നീർ വയ്ക്കുക. കത്തി തണ്ട യാൻമാർ ഇളന്നീർ ചെത്താനു ഉള്ള കത്തികളും സമർപ്പിക്കും. നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധനയും ബുധനാഴ്ച നടക്കും. ഉച്ചയ്ക്ക് പൊന്നിൻശീവേലിയും ആരാ ധനാസദ്യയും നടത്തും. കോട്ടയം കോവിലകത്ത് നിന്നെത്തിക്കുന്ന അഭിഷേകസാധനങ്ങളും പഞ്ചഗവ്യവും ബാവലിപ്പുഴക്കരയിൽ തേ ടൻവാരിയർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരെത്തിക്കും. ഉഷപൂജയ്ക്കുശേഷമാണ് ആരാധനാപൂജ.
നിവേദ്യപൂജ കഴിഞ്ഞ് ശീവേലിക്ക് വിളിക്കുന്നതോടെ എഴു കള്ളത്തിന് തുടക്കമാകും. തിരുവോണം ആരാധനമുതലാണ് ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കുക. ഭണ്ഡാരങ്ങൾ ശീ വേലിക്ക് അകമ്പടിയായി ഉണ്ടാകും. ചൊവ്വാഴ്ചയും വൻ ഭക്തജ നത്തിരക്കാണ് അക്കരെ കൊട്ടി യൂരിൽ അനുഭവപ്പെട്ടത്. ഭക്തർ സമർപ്പിച്ച ഇളന്നിരു കൾ ചെത്തിയൊരുക്കി വ്യാഴ്ച രാത്രി ഇളന്നീരാട്ടം നടക്കും. ഇളന്നീർവെള്ളം സ്വയംഭൂവിൽ അഭിഷേകം ചെയ്യുന്നതാണ് ഇളനീരാട്ടം.