വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനാരംഭം ഇനി ദിവസങ്ങൾക്കുള്ളിൽ; വ്യവസായിക വിനിമയത്തിന് പ്രവർത്തനസജ്ജം: മുഖ്യമന്ത്രി
1 min readവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനാരംഭം ഇനി ദിവസങ്ങൾക്കുള്ളിൽ എന്ന വിവരം പങ്കുവെച്ച് മുഖ്യമന്ത്രി. ഒന്നാംഘട്ട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കപ്പെട്ട സാഹചര്യത്തിൽ ഇപ്പോൾ തുറമുഖം വ്യവസായിക വിനിമയത്തിന് പ്രവർത്തനസജ്ജമാണ് എന്നും രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമാണവും ഉടൻ തുടങ്ങുകയാണെന്ന സന്തോഷവാർത്തയും എല്ലാവരുമായും പങ്കുവെക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.2045 ഓടെ പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന നാലാം ഘട്ടം വരെയുള്ള തുറമുഖത്തിന്റെ സമ്പൂർണ്ണനിർമാണമാണ് 2028 ൽ കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിട്ടു ഇപ്പോൾ തുടങ്ങുന്നത്. ഇതോടുകൂടി കേരളത്തിന്റെ നിക്ഷേപ അന്തരീക്ഷം സൃഷ്ടിപരമായി മെച്ചപ്പെടുത്തുന്നതിൽ വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം നിർണ്ണായക പങ്ക് വഹിക്കും എന്നതിൽ സംശയമില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.