ശീമ ചക്കകൊണ്ട് ഒരു വെറൈറ്റി നാല് മണി പലഹാരം ഉണ്ടാക്കാം
1 min readവീട്ടുമുറ്റത്ത് ശീമച്ചക്ക വെറുതെ വീണുപോകുന്നുണ്ടോ? എങ്കിൽ ഇനി അത് വച്ച് നാല് മണിക്ക് രുചികരമായ വട ഉണ്ടാക്കി നോക്കിയാലോ?
ആവശ്യ സാധനങ്ങൾ:
ശീമ ചക്ക -1/2 കിലോ
ചുവന്ന മുളക്- 5 എണ്ണം
ജീരകം- 1 സ്പൂൺ
ഇഞ്ചി – 2 സ്പൂൺ
പച്ചമുളക് – 2 എണ്ണം
കറിവേപ്പില – 2 തണ്ട്
മൈദ – 2 സ്പൂൺ
ഉപ്പ് – 1 സ്പൂൺ
റവ – 2 സ്പൂൺ
എണ്ണ – 1/2 ലിറ്റർ
ഉണ്ടാക്കുന്ന വിധം:
ശീമ ചക്ക തൊലി കളഞ്ഞു ചെറുതായി അരിഞ്ഞു കുക്കറിൽ വേവിച്ച് എടുക്കുക. ശേഷം മിക്സിയിൽ നന്നായി അരച്ചു എടുക്കുക. അതിലേയ്ക്ക് ചുവന്ന മുളക്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചതച്ചു ചേർക്കുക. ശേഷം മൈദ, റവ, ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് കുഴച്ചു വടയുടെ രൂപത്തിൽ ആക്കി എണ്ണയിൽ വറുത്തു കോരുക. വളരെ രുചികരമായ മൊരിഞ്ഞ വട റെഡി.