തോപ്പില്‍ ഭാസിയുടെ സഹോദരി ഭാര്‍ഗവിയമ്മ നിര്യാതയായി
1 min readതോപ്പില്‍ ഭാസിയുടെ സഹോദരിയും സിപിഐ നേതാവും AIYF ദേശീയ ജനറല്‍ സെക്രട്ടറിയും ജനയുഗം പത്രാധിപരുമായിരുന്ന തോപ്പില്‍ ഗോപാലകൃഷ്ണന്റെ അമ്മയുമായ വള്ളികുന്നം ചെറുനിക്കല്‍ ഭാര്‍ഗവിയമ്മ (98) അന്തരിച്ചു. പരേതരായ തോപ്പില്‍ പരമേശ്വരന്‍ പിള്ളയുടെയും നാണിക്കുട്ടി അമ്മയുടെയും മകളാണ്. ഭര്‍ത്താവ് – ശങ്കരപ്പിള്ള. മക്കള്‍: വിജയലക്ഷ്മി, പരേതരായ തോപ്പില്‍ ഗോപാലകൃഷ്ണന്‍, സരസ്വതി, രാമചന്ദ്രന്‍ പിള്ള, വിജയകുമാര്‍. മരുമക്കള്‍: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ജില്ലാ ട്രഷറി ഓഫിസറും ആയിരുന്ന പരേതനായ എസ്.മോഹനചന്ദ്രന്‍ പിള്ള, പ്രൊഫ. (ഡോ)ഉഷ കാമ്പിശ്ശേരി,( മുന്‍ PSC മെമ്പര്‍ ), എല്‍.സിന്ധു, എ.മാല.( തോപ്പില്‍ഭാസിയുടെ മകള്‍)പ്രശസ്ത നാടകനടന്‍ തോപ്പില്‍ കൃഷ്ണപിള്ള, മാധവന്‍ പിള്ള എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് ചെറുനിക്കല്‍ വീട്ടുവളപ്പില്‍ നടക്കും.