സാഹിത്യകാരനും തിരക്കഥാകൃത്തുമായ ശ്രീധരന്‍ ചമ്പാട് (86) അന്തരിച്ചു. കണ്ണൂര്‍ പാട്യം പത്തായക്കുന്നിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം 5 മണിക്ക് വള്ള്യായി വാതക ശ്മശാനത്തില്‍ നടക്കും. സര്‍ക്കസ് പ്രമേയമായ രചനകളിലൂടെയാണ് ശ്രദ്ധേയനായത്. മേള എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്.