KSRTC ബസിൽ ലൈംഗീകാതിക്രമം; ഉപദ്രവിക്കാൻ ശ്രമിച്ചയാളെ യുവതി ബസിൽ വച്ച് കൈകാര്യം ചെയ്‌തു
1 min readകോഴിക്കോട് KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് അതിക്രമം നടന്നത്. ഉപദ്രവിക്കാൻ ശ്രമിച്ചയാളെ യുവതി ബസിൽ വച്ചുതന്നെ കൈകാര്യം ചെയ്‌തു. അതേസമയം കെ.എസ്.ആര്‍.ടി.സി. വീണ്ടും മിനിബസ് പരീക്ഷണത്തിന്. സര്‍ക്കാര്‍ അനുവദിച്ച 95 കോടിയില്‍നിന്ന് ആദ്യഘട്ടമായി 200 ചെറിയബസുകള്‍ വാങ്ങാനാണ് നീക്കം. 32 സീറ്റിന്റെ എ.സി, നോണ്‍ എ.സി. ബസുകളാണ് പരിഗണനയിലുള്ളത്. എ.സി. ബസുകള്‍ പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളായി നിരത്തിലിറങ്ങും. ഒരിക്കല്‍ പരീക്ഷിച്ച് പരാജയപ്പെട്ട മിനിബസുകള്‍ വീണ്ടുമെത്തുമ്പോള്‍ ജീവനക്കാരും ആശങ്കയിലാണ്. സാമ്പത്തികപ്രതിസന്ധിയില്‍ ശമ്പളംപോലും കൃത്യമായി നല്‍കാന്‍ കഴിയാത്ത സ്ഥാപനത്തിന് ഇനിയൊരു തിരിച്ചടികൂടി താങ്ങാന്‍ കഴിയില്ലെന്നതാണ് ജീവനക്കാരുടെ നെഞ്ചിടിപ്പേറ്റുന്നത്.