ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷനായി ഡോ സാമുവേൽ മാർ തിയോഫിലോസ്

1 min read
SHARE

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷനായി ഡോ സാമുവേൽ മാർ തിയോഫിലോസ് തിരഞ്ഞെടുക്കപ്പെട്ടു. ഐകകണ്ഠേനയാണ് ഡോ. സാമുവേൽ മാർ തിയോഫിലോസ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ചെന്നൈ ഭദ്രാസനാധിപനും സഭയിലെ മുതിർന്ന മെത്രാപ്പൊലീത്തയുമാണ് ഡോ സാമുവേൽ മാർ തിയോഫിലോസ്. സഭാ സിനഡ് സെക്രട്ടറിയായി ജോഷ്വാ മാർ ബർണബാസ് എപ്പിസ്കോപ്പ തിരഞ്ഞെടുക്കപ്പെട്ടു. ‌ജൂൺ 22ന് രാവിലെ എട്ടിന് പുതിയ സഭാധ്യക്ഷൻ സ്ഥാനമേറ്റെടുക്കും. ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ എന്ന കെ പി യോഹന്നാന്റെ വിയോ​ഗത്തോടെയാണ് ച‍ർച്ച് സഭാധ്യക്ഷനെ തിരഞ്ഞെടുത്തത്. യുഎസിലെ ടെക്‌സാസില്‍ വെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു യോഹന്നാന്റെ അന്ത്യം. 1990 ലാണ് യോഹന്നാൻ ബിലിവേഴ്സ് ചര്‍ച്ചിന് രൂപം നല്‍കിയത്. 2003 ലാണ് സ്ഥാപക ബിഷപ്പായത്.