അഗ്നിസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; കുവൈറ്റിൽ 60 കടകൾ അടച്ചുപൂട്ടി

1 min read
SHARE

കുവൈറ്റിൽ തുടർച്ചയായുള്ള തീപിടിത്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കി അധികൃതർ. അഗ്നിസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കുവൈറ്റിൽ 60 കടകൾ ഫയർഫോഴ്‌സ് അധികൃതർ അടച്ചുപൂട്ടിയിരിക്കുകയാണ്. സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിന് ഈ സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ താക്കീതുകൾ നൽകിയിരുന്നു. നിരന്തരമായി അനാസ്ഥ കാണിച്ചതിനെ തുടർന്നാണ് ഈ നടപടി. അഗ്നിബാധയുണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള അടിസ്ഥാനപരമായ സുരക്ഷാ നടപടികൾ പോലും ഇല്ലാതെയാണ് ഇവ പ്രവർത്തനം ആരംഭിച്ചത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ അടച്ചുപൂട്ടൽ നടപടി.