മലയാള പുതുവർഷ ആരംഭവും കർഷക ദിനവും ആഘോഷിച്ചു

1 min read
SHARE

ഇരിട്ടി: രണ്ടാംകടവ്  സെന്റ്‌ ജോസഫ് എൽ പി സ്കൂൾ കുട്ടികൾ  കർഷക ദിനം ആഘോഷിച്ചു. കർഷക വേഷ മണിഞ്ഞാണ് കുട്ടികൾ ആഘോഷിച്ചത്  മഹാമാരിയിൽ നിന്നുള്ള അതിജീവനത്തിന്റെതാവട്ടെ വരും കാലമെന്ന പ്രാർത്ഥനയോടെയാണ് മലയാളികൾ പുതുവത്സരത്തിലേക്ക് കടന്നത്. കള്ളക്കർക്കിടകത്തിന്റെ കറുത്ത കാർമേഘങ്ങളെ വകഞ്ഞ് മാറ്റി കിഴക്കുദിക്കുന്ന പൊന്നിൻ ചിങ്ങപ്പുലരിയോടെ, പൂവിളിയും പൂത്തുമ്ബിയുമൊക്കെയായി മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ ആഘോഷകാലമാണ് ആരംഭിച്ചത്.  കേരളീയർക്ക് ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. വിളവെടുപ്പിന്റെ മാസമായ ചിങ്ങത്തിനായി പ്രകൃതിയുമൊരുങ്ങിക്കഴിഞ്ഞു.കോവിഡ് മഹാമാരി തകർത്തെറിഞ്ഞ ജീവിതങ്ങൾക്കും, കാർഷിക മേഖലക്കും പ്രതീക്ഷയുടെ പുതുവത്സരമാണിത്. പോയ്മറഞ്ഞ സ്വപ്നങ്ങളെയൊക്കെ തിരികെപ്പിടിക്കാമെന്ന വിശ്വാസമാണ് ഈ ഓണക്കാലത്ത് മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്തേകുന്നത്. കള്ളപ്പറയും ചെറുനാഴിയുമൊന്നുമില്ലാത്ത ആ നല്ല നാളുകളെ ഓർമപ്പെടുത്തുന്ന ഈ പൊന്നിൻചിങ്ങം നമ്മുടെ ഇന്നലെകളെ തിരികെയെത്തിക്കുമെന്ന് പ്രതീക്ഷിക്കാം. അധ്യാപകരായ  മിനി, ഷൈമോൾ, സ്നേഹ, സി. ഡെലീഷ്യ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.