April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 20, 2025

ഇനി അന്വേഷണം ഒടിടിയിൽ ; ‘തലവൻ’ സ്ട്രീമിങ് തീയതി പ്രഖ്യാപിച്ച് സോണി ലിവ്

1 min read
SHARE

ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ജിസ് ജോയ് ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രമാണ് തലവൻ. തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയ ചിത്രം ഇനി ഒടിടി യിലേക്ക് എത്തുകയാണ്. സെപ്റ്റംബർ 10 ന് സോണി ലിവിലൂടെ തലവൻ സ്ട്രീമിങ് ആരംഭിക്കും. സോണി ലിവ് സോഷ്യൽ മീഡിയയിലൂടെയാണ്‌ തലവൻ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടത്. 46.6 കോടി ടോട്ടൽ ബിസിനസ്സ് ആണ് തലവൻ തിയറ്ററിൽ നിന്ന് നേടിയത്. മികച്ച വിജയം നേടിയതിനെ തുടർന്ന് സിനിമയുടെ 65 ദിവസത്തെ വിജയാഘോഷ ചടങ്ങിൽ വച്ച് തലവന്റെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.

മേയ് 24-ന് റിലീസിനെത്തിയ തലവനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഫീല്‍ ഗുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജിസ് ജോയുടെ വ്യത്യസ്തമായ ഈ പരീക്ഷണം ഗുണം ചെയ്തപ്പോള്‍ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ചിത്രത്തിലെ ആസിഫ് അലിയുടെയും ബിജു മേനോന്റെയും പ്രകടനങ്ങൾക്ക് പ്രേക്ഷകർക്കിടയിൽ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷനാണ് തലവന്റേത്. ഉലകനായകന്‍ കമല്‍ ഹാസന്‍ അടക്കം കലാ സാംസ്‌കാരിക മേഖലയിലെ പല പ്രമുഖരും ചിത്രത്തെ അഭിനന്ദിച്ച് മുന്നോട്ടു വന്നിരുന്നു. ഇന്ത്യയ്ക്ക് പുറത്തും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.