April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 20, 2026

വിമാന യാത്രാ നിരക്ക് വര്‍ദ്ധനവ് പ്രതിഷേധാര്‍ഹം: പ്രവാസി ഫെഡറേഷന്‍

SHARE

ണ്ണൂര്‍: പ്രവാസികളുടെ വിമാന യാത്ര നിരക്ക് അവരുടെ കുട്ടികളുടെ സ്കൂള്‍ അവധിക്കാലത്തും ഓണം റംസാന്‍ ക്രിസ്തുമസ് ഉത്സവ സീസണിലും രണ്ടിരട്ടിയും മൂന്നിരട്ടിയും വര്‍ദ്ധിപ്പിച്ചു കൊണ്ട്‌ അവരെ ചൂഷണം ചെയ്യുന്ന വിമാന കമ്ബനികള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രവാസി ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡന്റ് പി വി ചിന്നന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജോ.സെക്രട്ടറി വിജയൻ നണിയുര്‍ ജില്ല സെക്രട്ടറി കെ വി ശശീന്ദ്രന്‍, കുഞ്ഞില്ലത്ത് ലക്ഷ്മണന്‍ , ബെന്നി , സുധന്‍ നണിയുര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈ ആവശ്യം ഉന്നയിച്ച്‌ കൊണ്ട്‌ ഈ വരുന്ന സെപ്റ്റംബര്‍ 3 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഹെഡ് പോസ്റ്റ്‌ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നു ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. പ്രതിഷേധ മാര്‍ച്ച്‌ പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സന്തോഷ്കുമാര്‍ എംപി ഉദ്ഘാടനം ചെയ്യും.