അരൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
1 min read

അരൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂർ സ്വദേശി ജയകൃഷ്ണൻ-26 ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. എരമല്ലൂരിലെ പൊറോട്ട കമ്പനിയ്ക്ക് സമീപത്തുള്ള മുറിയിലാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നയാളെ കാണാതായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
