ഒരു സ്ത്രീയെയും കോൺഗ്രസിൽ സംസാരിക്കാൻ അനുവദിക്കില്ല, : സിമി റോസ് ബെൽ ജോൺ
1 min read

ആത്മാഭിമാനമുള്ള സ്ത്രീകൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാകില്ല എന്ന് സിമി റോസ് ബെൽ ജോൺ. ഒരു സ്ത്രീയെയും കോൺഗ്രസിൽ സംസാരിക്കാൻ അനുവദിക്കില്ല എന്നും സിമി റോസ്‌ബെൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കാരണം വിശദീകരിക്കണമെന്നും സിമി പറഞ്ഞു. എക്കാലവും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച സ്ത്രീകളെ പാർട്ടി കുഴിച്ചുമൂടി. വന്ന വഴി വി ഡി സതീശൻ മറക്കരുതെന്നും സിമി പറഞ്ഞു.
