കോട്ടയത്ത് ദമ്പതികൾ സഞ്ചരിച്ച കാറും ടോറസും കൂട്ടിയിടിച്ച് ഭർത്താവ് മരിച്ചു

1 min read
SHARE

കോട്ടയത്ത് ദമ്പതികൾ സഞ്ചരിച്ച കാറും ടോറസും കൂട്ടിയിടിച്ച് ഭർത്താവ് മരിച്ചു. ചങ്ങനാശേരി സ്വദേശി വിജയകുമാർ (66) ആണ് മരിച്ചത്. ദേശീയ പാതയിൽ കോട്ടയം മുണ്ടക്കയത്ത് വെച്ചായിരുന്നു അപകടം.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മുണ്ടക്കയം മുപ്പത്തിനാലാം മൈലിലായിരുന്നു അപകടം. എതിർ ദിശയിലെത്തിയ ടോറസുമായി ദമ്പതികൾ സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.മരിച്ച വിജയകുമാറിൻ്റെ ഭാര്യ മിനിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുണ്ടക്കയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.