യു.കെയിൽ ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സുവർണാവസരം കേരളത്തിൽ ആദ്യമായി ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയിൽ

1 min read
SHARE

യു.കെയിൽ ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സുവർണാവസരം

കേരളത്തിൽ ആദ്യമായി ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയിൽബ്രിട്ടീഷ് കൗണ്‍സിലും നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റസ് & അലുംമ്‌നി യൂണിയന്‍ യു.കെ. (നിസാവു)യും സംയുക്തമായി കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് – അച്ചീവേഴ്‌സ് ഡയലോഗ് – സംഘടിപ്പിക്കുന്നു. കേരളത്തിൽ ആദ്യമായാണ് ബ്രിട്ടീഷ് കൗണ്‍സിലിന്റെ പിന്തുണയോടെ യു.കെ.-യില്‍ ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിഗത കരിയര്‍ ഗൈഡന്‍സ് സെഷൻസും പാനൽ ചർച്ചയും സംഘടിപ്പിക്കുന്നത്.

മെയ് 3-ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ഈ ഇവന്റിൽ ശശി തരൂര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.

ലോക യൂണിവേഴ്സിറ്റി റാങ്കിൽ മുന്നിലുള്ള ഇംപീരിയല്‍ കോളജ് ഉള്‍പ്പെടെ പ്രമുഖമായ മുപ്പതിലധികം യൂണിവേഴ്റ്റികള്‍ പങ്കെടുക്കുന്ന മീറ്റില്‍ വിദേശത്ത് ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ കൗൺസിലിങ്ങും മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും.
ബ്രിട്ടീഷ് കൗണ്‍സില്‍, നിസാവു പ്രതിനിധികളും പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിദഗ്ദ്ധര്‍ നയിക്കുന്ന പ്രത്യേക വര്‍ക്ഷോപ്പും പാനൽ ചർച്ചയും മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

യു.കെ പഠനത്തിനായി ലഭിക്കുന്ന 1000-ല്‍ അധികം സ്‌കോളര്‍ഷിപ്പുകളെകുറിച്ച് അറിയാനും ജോലി സാധ്യത കൂടുതലുള്ള കോഴ്‌സുകള്‍, ഇന്റേണ്‍ഷിപ്പുകൾ തുടങ്ങി കാര്യങ്ങളും വിദഗ്ദ്ധരുമായി നേരിട്ട് സംസാരിക്കാനും സംശയനിവാരണം നടത്തുവാനും കഴിയും. ക്യാംപസ് ലൈഫ്, ചെലവുകുറഞ്ഞ താമസ സൗകര്യം, പഠനാന്തരീക്ഷം, തുടങ്ങിയവയെ കുറിച്ച് അലുംമ്‌നിയില്‍ നിന്ന് നേരിട്ട് മനസിലാക്കാനുമുള്ള സുവര്‍ണാവസരമാണ് ബ്രിട്ടീഷ് കൗണ്‍സില്‍,നിസാവു , എഡ്റൂട്ട് എന്നിവർ സംയുക്തമായി ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് – 9946755333,0484 2941333