May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 2, 2026

നാദാപുരം ഡിവൈഎസ്പിയായി എ.കുട്ടിക്കൃഷ്ണൻ ചുമതലയേറ്റു

SHARE

 

ഇരിട്ടി: നാദാപുരം പൊലിസ് സബ്ഡിവിഷൻ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടായി എ.കുട്ടിക്കൃഷ്ണൻ ചുമതലയേറ്റുഇരിട്ടി പൊലീസ് ഇൻസ്പക്ടറായിരുന്ന എ കുട്ടികൃഷ്ണന് കഴിഞ്ഞ ദിവസമായിരുന്നു ഡിവൈഎസ്പിയായി പ്രമോഷൻ ലഭിച്ചത്.ഇതേ തുടർന്നാണ് നാദാപുരം സബ്ഡിവിഷൻ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ആയി നിയമനം ലഭിച്ചത്ഇരിട്ടി സബ് ഇൻസ്പെക്ടറായും സർക്കിൾ ഇൻസ്പെക്ടർ ആയും എസ് എച്ച് ഒ ആയും ദീർഘകാലം പ്രവർത്തിച്ച എ.കുട്ടികൃഷ്ണൻ നിയമ പരിപാലന രംഗത്ത് ഏറെ ജനകീയതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പൊലിസ് ഉദ്യോഗസ്ഥനാണ്.ഇന്നു രാവിലെയാണ് നാദാപുരം ഡിവൈഎസ്പിയായി എ.കുട്ടികൃഷ്ണൻ ചുമതലയേറ്റത്