വൻ വാഷ് ശേഖരം പിടികൂടി നശിപ്പിച്ചു.

1 min read
SHARE

 

പരിയാരം ചെറിയൂരിൽ എക്സൈസ് പാർട്ടി റെയ്ഡ് നടത്തി വൻ വാഷ് ശേഖരം പിടികൂടി നശിപ്പിച്ചു.

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടവും പാർട്ടിയും ചേർന്നാണ് റെയ്ഡ് നടത്തിയത്.

ചാരായം വാറ്റാൻ പാകപ്പെടുത്തിയ 115 ലിറ്റർ വാഷ് കണ്ടെത്തു കേസ്സെടുത്തു.
പ്രതിയെ കുറിച്ച് അന്വേഷിച്ചു വരുന്നു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മാരായ രാജീവൻ പച്ചക്കൂട്ടത്തിൽ, പി പി മനോഹരൻ,സിവിൽ എക്സൈസ് ഓഫീസർ
ടി വി വിജിത്ത്,എം വി ശ്യാംരാജ്‌, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം പ്രകാശൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രദേശങ്ങളിൽ റെയ്‌ഡ്‌ ശക്തമാക്കുമെന്നും എക്സൈസ് ഇൻസ്‌പെക്ടർ എബിതോമസ് അറിയിച്ചു.