ലോറി വൈദ്യുത പോസ്റ്റിലിടിച്ച് അപകടം, ഒരാൾ മരിച്ചു
1 min readമൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. ലോറിയിലെ സഹായി ഈരാറ്റുപേട്ട സ്വദേശി കുഴിവേലിപ്പറമ്പില്‍ അബ്ദുള്‍ ലത്തീഫ് (50) ആണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവര്‍ ഈരാറ്റുപേട്ട നടക്കല്‍ സ്വദേശി മാഹിന്‍ ചികിത്സയിലാണ്. മൂവാറ്റുപുഴ- തേനി സംസ്ഥാന പാതയില്‍ വെള്ളിയാഴ്ച രാത്രി 11-ഓടെയായിരുന്നു അപകടം.