ശാസ്താംകോട്ടയിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗീകതിക്രമം നടത്തിയ മദ്രസ അധ്യാപകനെ കോടതി റിമാൻഡ് ചെയ്തു.

ശാസ്താംകോട്ടയിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗീകതിക്രമം നടത്തിയ മദ്രസ അധ്യാപകനെ കോടതി റിമാൻഡ് ചെയ്തു.
പള്ളിശ്ശേരിക്കൽ പാലവിള ഹിദായത്തുൽ ഇസ്ലാമസ്ജിദിലെ അധ്യാപകനായ ഫോർട്ട് കൊച്ചി സ്വദേശി സജീർ ഫാതിഹിയയാണ് (27)കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ഇരയായ വിദ്യാർത്ഥി നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി തവണ സമാനമായ കുറ്റം ചെയ്തിട്ടുള്ളതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി
സംഭവം പുറത്തറിഞ്ഞയുടൻ മുങ്ങാൻ ശ്രമിച്ച പ്രതിയെ ശാസ്താം കോട്ട പോലീസിന്റെ സമയ ബന്ധിതമായ നീക്കത്തിലാണ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ ചുമത്തിയതായും കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

