October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 16, 2026

ജർമ്മനിയിൽ തീപിടിത്തത്തിൽ മലയാളികൾ മരിച്ച സംഭവം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

SHARE

ജർമ്മനിയിൽ തീപിടിത്തത്തിൽ ദാരുണാന്ത്യം സംഭവിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മലയാളികളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ 41കാരനായ റൊമാനിയൻ പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇടുക്കി ഇരട്ടയാർ ശാന്തി ഗ്രാം സ്വദേശിനി നോവ സാബു, കൊല്ലം ചാമക്കാട് സ്വദേശിനി അഞ്ജലിഷീല ജോയ്, എറണാകുളം കാലടി സ്വദേശി സ്വീൻ ജോണി എന്നിവരാണ് തീപിടിത്തത്തിൽ മരിച്ചത്. ഇന്നലെ പുലർച്ചെ ജർമ്മനിയിലെ ബോഹും നഗരത്തിൽ റസിഡൻഷ്യൽ അപ്പാർട്ട്മെന്റില്‍ ആയിരുന്നു തീപിടുത്തം. താഴത്തെ നിലയിലെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകൾക്ക് ആരോ മനപ്പൂർവം തീവെച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ 41കാരനായ റൊമേനിയൻ പൗരനെ പോലീസ് കസ്റ്റഡിയിൽ ചോദ്യംചെയ്ത് വരികയാണ്. മൂന്നുമാസം മുൻപാണ് ശാന്തി ഗ്രാം സ്വദേശിനി നോവ സാബു ജർമ്മനിയിൽ എത്തിയത്. ജിം ട്രെയിനറായി ജോലിക്ക് പോയ നോവയുടെ മരണവാർത്തയറിഞ്ഞ നടുക്കത്തിലാണ് കുടുംബവും നാട്ടുകാരും.ഒരുമാസം മുൻപാണ് കാലടി സ്വദേശി സ്വിൻ ജോണിയും ജർമ്മനിയിൽ ഉള്ള സഹോദരന്റെ അടുത്ത് എത്തിയത്. തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കാൻ ഇരിക്കെയാണ് ദാരുണാന്ത്യം. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് എംപിമാർ കത്തയച്ചിട്ടുണ്ട്.