September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 12, 2026

ഇരിട്ടി പോസ്റ്റാഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

SHARE

അടിക്കടിയുള്ള പാചക വാതക – പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം സൃഷ്‌ടിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ തൊഴിലാളികൾ ഇരിട്ടി പോസ്റ്റാഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എം.കെ. മോഹനൻ ധർണ്ണ ഉത്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് വി.ബി.ഷാജു അദ്ധ്യക്ഷത വഹിച്ചു.ഇ എസ്. സത്യൻ, CITU ജില്ലാ കമ്മിറ്റി അംഗം എൻ. ഐ സുകുമാരൻ, വി.വിനോദ് കുമാർ, പി ചന്ദ്രൻ ,കെ.സി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.