കഞ്ചാവുമായി കുറ്റ്യാട്ടൂർ സ്വദേശി അറസ്റ്റിൽ.

കഞ്ചാവുമായി കുറ്റ്യാട്ടൂർ സ്വദേശി അറസ്റ്റിൽ. 8.325 കിലോഗ്രാം കഞ്ചാവുമായി മാണിയൂർ പള്ളിയത്ത് സ്വദേശി കെ കെ മൻസൂർ (34) ആണ് ടൗൺ പോലീസിൻ്റെ പിടിയിലായത്.
പുലർച്ചെ 4.35 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പിൽ നിന്നാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്. ജില്ലയിൽ ലഹരി സംഘങ്ങൾക്ക് എതിരെ പൊലീസ് നടത്തി വരുന്ന ശക്തമായ പരിശോധനകളുടെ ഭാഗമായാണ് അറസ്റ്റ്.
സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടന്നത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം കണ്ണൂർ എസിപി എം പി ആസാദ്, ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

