തമിഴ്‌നാട് ഉദുമലൈപേട്ടയിൽ ആനമല കടുവ സങ്കേതത്തിന് താഴെ പറമ്പിൽ കുടുങ്ങിയ കടുവയെ തിരികെ കാട്ടിലേക്ക് തുറന്നുവിട്ടു

1 min read
SHARE

തമിഴ്‌നാട് ഉദുമലൈപേട്ടയിൽ അമരാവതി വനമേഖലയിൽ ആനമല കടുവ സങ്കേതത്തിന് താഴെയുള്ള പറമ്പിൽ കുടുങ്ങിയ കടുവയെ കാട്ടിൽ തുറന്നുവിട്ടു. പറമ്പിൽ കുടുങ്ങിക്കിടന്ന 10 വയസ്സുള്ള ആൺകടുവയെ രണ്ട് ദിവസമായി കൂട്ടിലാക്കി ചികിത്സ നൽകുകയായിരുന്നു. ആനമലൈ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ രാമസുബ്രഹ്മണ്യം, അസിസ്റ്റൻ്റ് ഫീൽഡ് ഡയറക്ടർ തിരുപ്പൂർ ജില്ലാ ഫോറസ്റ്റ് ഓഫീസർ ദേവേന്ദ്രകുമാർ മീണ എന്നിവരുടെയും അമരാവതി ഫോറസ്റ്റ് ഗാർഡ് സുരേഷ് കുമാറിൻ്റെയും നേതൃത്വത്തിൽ 50-ലധികം വനപാലകരാണ് കടുവയെ തിരികെ കാട്ടിലേക്ക് തുറന്നുവിട്ടത്.