September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 16, 2026

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റിൽ

SHARE

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ച സംഭവത്തിൽ മൂന്ന് അയ്മാർ അറസ്റ്റിൽ. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. കുഞ്ഞിന്റെ ശരീരത്തിൽ മുറിവ് കണ്ടതിനെ തുടർന്ന് സി ഡബ്ല്യൂ സി ക്ക് ശിശുക്ഷേമ സമിതി അധ്യഷൻ കത്ത് നൽകി. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവ് കണ്ടെത്തിയത്. ഇതേതുടർന്ന് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ താൽക്കാലിക ആയമാരെയും ശിശുക്ഷേമ സമിതി പുറത്താക്കി. താൽക്കാലിക ആയമാരായ മഹേശ്വരി, സിന്ധു, അജിത എസ് കെ എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അജിതയാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൂന്ന് ആയമാർക്കെതിരെയും പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ഥിരമായി കുട്ടിയെ പരിചരിച്ച ആയമാരാണ് അറസ്റ്റിലായത്. ഒരു ദിവസം നാലാമതൊരാൾ കുട്ടിയെ പരിചരിക്കാനെടുത്തപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റത് ശ്രദ്ധയിൽപെട്ടത്. പിന്നാലെ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.