കാറും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.

1 min read
SHARE

പാലാ – തൊടുപുഴ റോഡില്‍ മാനത്തൂരില്‍ നിന്നും ചെറുകുറിഞ്ഞി റോഡിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ കാറും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. രാമപുരം ഇടിയനാല്‍ പാണംങ്കാട്ട് സജുവിന്റെ ഭാര്യ സ്മിത(45) ആണ് മരണമടഞ്ഞത്. ഇന്നലെ വൈകിട്ട് 6.30 നാണ് അപകടമുണ്ടായത്. പാലായില്‍ നിന്നും തൊടുപുഴയ്ക്ക് പോവുകയായിരുന്ന കാറും ചെറുകുറിഞ്ഞിയില്‍ നിന്നും ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്‌കൂട്ടറുമാണ് ഇടിച്ചത്. ചെറുകുറിഞ്ഞി ഭാഗത്തുനിന്നും സ്‌കൂട്ടര്‍ ഇറങ്ങി വന്നപ്പോള്‍ മെയിന്‍ റോഡില്‍ ടിപ്പര്‍ ലോറി പാര്‍ക്ക് ചെയ്തിരുന്നു. ടിപ്പര്‍ ലോറിയെ മറികടന്ന് റോഡിലേയ്ക്ക് ഇറങ്ങി ചെന്ന കാർ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സജുവിനെ(48) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന മകന്‍ ഇവാന്‍(10) തെറിച്ച് റോഡിലേയക്ക് വീണ് എതിരേവന്ന മറ്റൊരു വാഹനത്തിന്റെ അടിയില്‍ പെടുകയും പരിക്കേല്‍ക്കാതെ രക്ഷപെടുകയും ചെയ്തു. ബെഹറിനില്‍ ജോലിചെയ്തിരുന്ന സജുവും, സ്മിതയും ഏതാനും മാസങ്ങളേ ആയുള്ളു നാട്ടില്‍ വന്നിട്ട്. സ്മിത ഈരാറ്റുപേട്ട പുളിക്കക്കുന്നേല്‍ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്.