ഇരുമ്പ് വളയം കഴുത്തില്‍ കുടുങ്ങിയ തെരുവുനായയെ ഇരിട്ടി ഫയര്‍ റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി
1 min readഇരിട്ടി: ഇരുമ്പ് വളയം കഴുത്തില്‍ കുടുങ്ങിയ തെരുവുനായയെ ഇരിട്ടി ഫയര്‍ റെസ്‌ക്യ ടീം രക്ഷപ്പെടുത്തി. നായയുടെ കഴുത്തില്‍ കുടുങ്ങിയ ഇരുമ്പ് വളയത്തോടെ നേരം പോക്ക് റോഡില്‍ പുതുതായി പണിയുന്ന കെട്ടിടത്തിന്റെ ശൗചാലയ ടാങ്കില്‍ വീണ് അവശനിലയില്‍ ആയ തെരുവ് നായയെ ഫയര്‍ റെസ്‌ക്യ ടീം എത്തി ഇരുമ്പ് വളയം കട്ട് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഇരിട്ടി അസി. സ്റ്റേഷന്‍ ഓഫീസര്‍ പി മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്പെടുത്തിയത്.