‘യങ് ഇന്ത്യ ആസ്‌ക് ദ പിഎം’ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ
1 min readകണ്ണൂർ: പ്രധാനമന്ത്രിയോട് നൂറ് ചോദ്യവുമായി ‘യങ് ഇന്ത്യ ആസ്‌ക് ദ പിഎം’ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ. അരലക്ഷം യുവാക്കളെ പങ്കെടുപ്പിച്ച് ഞായർ വൈകിട്ട് നാലിന് കലക്ടറേറ്റ് മൈതാനിയിൽ റാലിയോടെ നടക്കുന്ന യുവജനസംഗമം അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം ഉദ്‌ഘാടനം ചെയ്യും.
വാഹന പാർക്കിങ്
പെരിങ്ങോം, പയ്യന്നൂർ, മാടായി, തളിപ്പറമ്പ് ബ്ലോക്കുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ പുതിയതെരു ഹൈവേ ജങ്‌ഷനിൽനിന്ന് അലവിൽ, ചാലാടുവഴി വന്ന് വലത്തോട്ട് തിരിഞ്ഞ് ആളെ ഇറക്കി എസ് എൻ പാർക്കിനു സമീപം പാർക്ക് ചെയ്യണം.
ആലക്കോട്, ശ്രീകണ്ഠപുരം, മയ്യിൽ, പാപ്പിനിശേരി, കണ്ണൂർ ബ്ലോക്കുകളിൽനിന്ന് വരുന്ന വാഹനങ്ങൾ പുതിയതെരു വഴി വന്ന് ആളെ ഇറക്കി എ കെ ജി ആശുപത്രിക്ക് മുൻവശം തളാപ്പ് അമ്പലത്തിന് സമീപം പാർക്ക് ചെയ്യണം.
പേരാവൂർ, ഇരിട്ടി, മട്ടന്നൂർ, അഞ്ചരക്കണ്ടി, കൂത്തുപറമ്പ് ബ്ലോക്കുകളിൽനിന്ന് വരുന്നവ താണയിൽ പർക്ക് ചെയ്യണം. പാനൂർ, തലശേരി, പിണറായി, എടക്കാട് ബ്ലോക്കുകളിൽനിന്നു വരുന്ന വാഹനങ്ങൾ താഴെചൊവ്വയിൽ നിന്ന് സിറ്റി വഴി വന്ന് കണ്ണൂർ പ്രഭാത് ജങ്‌ഷനിൽ പാർക്ക് ചെയ്യണം.