August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 18, 2026

സ്വകാര്യ ബസ് ബൈക്കിലിടിച്ചു; കൊടുവള്ളിയില്‍ യുവാവിന് ദാരുണാന്ത്യം.

SHARE

കോഴിക്കോട്: കൊടുവള്ളിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ദേശീയപാത 766 ലാണ് സംഭവം. നെല്ലാങ്കണ്ടി പുല്ലോറമ്മൽ സ്വദേശി ദീപക് (കുട്ടൻ- 35) ആണ് മരിച്ചത്.  ശനിയാഴ്ച വൈകീട്ട് അഞ്ചേകാലോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുകയായിരുന്ന റിലയൻസ് ബസ്, ദീപക് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപക് ജില്ലാ സഹകരണ ആശുപത്രിയിൽ ഐടി വിഭാഗത്തിൽ ജീവനക്കാരനായിരുന്നു.അച്ഛന്‍: സദാനന്ദന്‍. അമ്മ: ശ്രീലേഖ. സഹോദരി: ദിവ്യ. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും


.