കാറില്‍ തട്ടിവീണ ബൈക്ക് യാത്രികന്‍റെ തലയിലൂടെ ബസ് കയറി; ദാരുണസംഭവം പാലായില്‍

1 min read
SHARE

കോട്ടയം: പാലാ  പുലിയന്നൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലാ സെന്‍റ് തോമസ് കോളേജ് വിദ്യാർഥി അമൽ ഷാജിയാണ് മരിച്ചത്. സ്ഥിരം അപകടമേഖലയായ പുലിയന്നൂർ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് സംഭവം. കാറില്‍ കാറിൽ തട്ടി വീണ അമലിന്‍റെ തലയിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു