August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 23, 2026

അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം കരകുളം പാലത്തിന് സമീപം

SHARE

തിരുവനന്തപുരം: തിരുവനന്തപുരം കരകുളം പാലത്തിന് സമീപം അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ആര്യനാട് – പുതുകുളങ്ങര സ്വദേശി ഗീത (37) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ സ്കൂട്ടറിൽ പേരൂർകട ഭാഗത്തേക്ക്  പോകുയായിരുന്ന യുവതിയെ എതോ വാഹനം തട്ടിവീഴ്ത്തുകയായിരുന്നു. റോഡിൽ വീണ ​ഗീതയുടെ തലക്ക് ​ഗുരുതരമായി പരിക്കേറ്റു.  നാട്ടുകാർ മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തിട്ടുണ്ട്.