പുതിയതെരുവിൽ ബസും കാറും കൂട്ടിയിടിച്ചു
1 min readപുതിയതെരു: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചു. കാറിലുണ്ടായിരുന്ന കർണാടക സ്വദേശികൾക്ക് നിസ്സാര പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽനിന്നും തെന്നിമാറി താഴ്ചയിലേക്ക് വീണു. നാട്ടുകാരും വളപട്ടണം പോലീസും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആസ്പത്രിയിലെത്തിച്ചു. വിനോദയാത്രയ്ക്ക് പോയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.