അഡ്വ. പി. എം മോഹനനെ അനുസ്മരിച്ചു.

തലശ്ശേരി ബ്രണ്ണൻ കോളജ് യൂണിയൻ ചെയർമാനും
ജില്ലാ കോടതിയിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന അഡ്വ. പി. എം മോഹനൻ്റെ അനുസ്മരണസമ്മേളനം നടത്തി.ബ്രണ്ണൻ സഹപാഠികളും അഭിഭാഷകരും പങ്കെടുത്ത ചടങ്ങ് തലശ്ശേരി ഗാന്ധി ദർശൻ സോഷ്യൽജസ്റ്റീസ് മൂവ്മെൻ്റിൻ്റെആഭിമുഖ്യത്തിലാണ് ഒരുക്കിയത്.
എൽ എസ് പ്രഭുലാൽ നടന്ന അനുസ്മരണസമ്മേളനം
കെ.പി. സി.സി. ട്രഷറർ വി.എ . നാരായണൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ ട്രസ്റ്റ് പ്രസിഡൻ്റ് എം.പി. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ സജീവ് മാറോളി മുഖ്യപ്രഭാഷണം നടത്തി.
മുൻ ഗവ. പ്ലീഡർ അഡ്വ.ശരേഷ് കുമാർ (തലശ്ശേരി ), അഡ്വ. സി.വി. ജിതേഷ് (കോഴിക്കോട് ജില്ലാ കോടതി ), ദുബായ് ഇൻകാസ് സ്ഥാപക അധ്യക്ഷൻ എൻ.ആർ .മായൻ,പൂക്കുഞ്ഞികോയ,രാജീവ് കുമാർകണ്ണംവെള്ളി,
ഡി.സി സി സെക്രട്ടറി രാജീവൻ പാനുണ്ട,മാധ്യമ പ്രവർത്തകനും ഫോക് ലോറി സ്റ്റുമായ ഡോ. സഞ്ജീവൻ അഴീക്കോട്,ജ്യോതിലക്ഷ്മി ,
കണ്ണൂർ ഡിവിഷൻമിൽമ യൂണിറ്റ് ഓഫീസർ രാജീവ് കുമാർ, ഭാസ്കരൻ പരിയാട്ട് ,
രാജീവൻ പള്ളിക്കണ്ടി, ജതീന്ദ്രൻ കുന്നോത്ത് പ്രസംഗിച്ചു.

