July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 28, 2026

കാർഷിക സെമിനാർ

SHARE
മയ്യിൽ : മുല്ലക്കൊടി സഹകരണ റൂറൽ ബാങ്ക് ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച നെൽ കർഷകൻ, മികച്ച സ്കൂൾ പച്ചക്കറിത്തോട്ടം എന്നിവക്കുള്ള പുരസ്കാര വിതരണവും കാർഷിക സെമിനാറും 21-ന് നടത്തും.
രാവിലെ 10-ന് മുല്ലക്കൊടി ബാങ്ക് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗാബാ അരി ലോഞ്ചിങ്, കർഷകർക്കുള്ള ആനുകൂല്യ വിതരണം എന്നിവയും ഉണ്ടാകും.
ചടങ്ങിന്റെ ഉദ്ഘാടനം മുൻ ധനകാര്യ മന്ത്രി ടി എം തോമസ് ഐസക് നിർവഹിക്കും. മുൻ മന്ത്രി ഇ പി ജയരാജൻ സെമിനാർ ഉദ്ഘാടനം ചെയ്യും.