രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. രാജസ്ഥാനിലെ ചുരുവിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ പൈലറ്റ് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. പരിശീലന പറക്കലിലാണ് അപകടമുണ്ടായതെന്നാണ് വിവരം.