September 29, 2026

രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു

SHARE

രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. രാജസ്ഥാനിലെ ചുരുവിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ പൈലറ്റ് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. പരിശീലന പറക്കലിലാണ് അപകടമുണ്ടായതെന്നാണ് വിവരം.