April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 4, 2025

ആലൻ – ഓഡിയോ, ട്രെയ്ലർ പ്രകാശനം ഭാഗ്യരാജ് ചെന്നൈയിൽ നിർവ്വഹിച്ചു.

1 min read
SHARE

കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും, നിർമ്മാതാവുമായ ശിവ ആർ രചനവും, സംവിധാനവും നിർവ്വഹിക്കുന്ന ആലൻ എന്ന തമിഴ് ചിത്രത്തിൻ്റെ ഓഡിയോ, ടെയ്ലർ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു. നടനും, സംവിധായകനുമായ ഭാഗ്യരാജാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. അണിയറ പ്രവർത്തകരും ,നടീനടന്മാരും ചടങ്ങിൽ പങ്കെടുത്തു. ത്രി എസ് പിക്ച്ചേഴ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രം ഉടൻ തീയേറ്ററിലെത്തും. ജീവി, 8 തോട്ടക്കാരൻ, വനം, ജ്യോതി ,ജീവി 2 തുടങ്ങിയ അനേ ചിത്രങ്ങളിലൂടെ തിളങ്ങിയ, നടനും നിർമ്മാതാവുമായ വെട്രിയാണ് നായകനായി അഭിനയിക്കുന്നത്.

മാമാങ്കം, അച്ചായൻസ്, സർവ്വോപരിപാലാക്കാരൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രീയ താരമായി മാറിയ അനുസിത്താരയാണ് നായികയായി എത്തുന്നത്. തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിയ മലയാളി താരം ഹരീഷ് പേരടി ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ജർമ്മനിയിൽ നിന്ന് തമിഴ് സിനിമയിൽ തിളങ്ങിയ മാധുര്യയും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തമിഴ് സിനിമയിൽ കാണാത്ത ശക്തമായൊരു കഥയുമായാണ് ആലൻ എത്തുന്നത്. ഒരു ശക്തനായ എഴുത്തുകാരൻ്റെ, ഭൂതകാലവും, വർത്തമാനകാലവും അനാവരണം ചെയ്യുന്ന ചിത്രം.

സിംഗപ്പൂരിലും, ഇന്ത്യയിലുമായി അറിയപ്പെടുന്ന ബിസിനസുകാരനായി തിളങ്ങിയ സംവിധായകൻ ശിവ ആർ, വർഷങ്ങൾ എടുത്ത് പൂർത്തികരിച്ച തിരക്കഥയാണ് ചിത്രത്തിൻ്റെ ശക്തി. തമിഴിൽ പുതുതലമുറയിലെ അറിയപ്പെടുന്ന മ്യൂസിക് ഡയറക്ടറായ മനോജ് കൃഷ്ണയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ ആലപിച്ച ഗാനങ്ങൾ ശ്രദ്ധേയമായിക്കഴിഞ്ഞു. തനി ഒരുവൻ, രണ്ടാം ഉലഗം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ തിളങ്ങിയ വിന്ദൻ സ്റ്റാലിൻ ആണ് ചിത്രത്തിൻ്റെ ക്യാമറാമാൻ. തമിഴിലെ പുതു തലമുറയിലെ ശ്രദ്ധേയരായ ടെക്നീഷ്യന്മാരെ അണിനിരത്തി നിർമ്മിച്ച ആലൻ, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി തീയേറ്ററിലേക്ക് എത്തുന്നു.

ത്രി എസ് പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ആലൻ, രചന, സംവിധാനം ശിവ ആർ നിർവ്വഹിക്കുന്നു. ക്യാമറ – വിന്ദൻ സ്റ്റാലിൻ, സംഗീതം – മനോജ് കൃഷ്ണ, ഗാനരചന – കാർത്തിക് നേത, ആലാപനം – ശങ്കർ മഹാദേവൻ, ചിന്മയി, നിഖിതഗാന്ധി, സീൻ റോൾഡൻ, മനോജ് കൃഷ്ണ, എഡിറ്റിംഗ് – എം യു.കാശിവിശ്വനാഥൻ, ആർട്ട് -ആർ.ഉദയകുമാർ, പി.ആർ.ഒ- അയ്മനം സാജൻ. വെട്രി, അനു സിത്താര, ഹരീഷ് പേരടി, മാധുര്യ, കരുണാകരൻ, വിവേക് പ്രസന്ന, അരുവിമാധൻ കുമാർ തുടങ്ങിയവർ അഭിനയിക്കുന്നു.