April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

അംബാനി കല്യാണത്തിലെ താരങ്ങൾ ഐശ്വര്യ റായും മകൾ ആരാധ്യയും, അഭിഷേക് ബച്ചനുമായി പിരിഞ്ഞോയെന്ന് ആരാധകർ

1 min read
SHARE

താര സമ്പന്നമായിരുന്നു അനന്ദ് അംബാനി – രാധിക മെർച്ചന്റ് വിവാഹം. 5000 കോടി ചിലവിൽ നടത്തിയ ആർഭാട വിവാഹത്തിന് ലോകത്തെ വിവിധ രാജ്യങ്ങളിലെ പ്രമുഖരും സെലിബ്രിറ്റികളും ഉൾപ്പെടെ ഏറെപ്പേർ സാന്നിധ്യമറിയിച്ചു. എന്നാൽ വിവാഹത്തിൽ തിളങ്ങിയത് ലോക സുന്ദരി ഐശ്വര്യ റായും മകൾ ആരാധ്യയുമായിരുന്നു. ഐശ്വര്യയുടെ കൈ പിടിച്ച് നടന്നിരുന്ന ആരാധ്യയ്ക്ക് ഒട്ടറെ മാറ്റങ്ങൾ വന്നെന്നാണ് ആരാധകർ പറയുന്നത്. ആരാധ്യയുടെ ലുക്കും ഫാഷനും പെരുമാറ്റവുമെല്ലാം സൂഷ്മമായി നിരീക്ഷിക്കുന്ന ആരാധകർ അവൾ അമ്മയ്ക്കൊപ്പം വളർന്നെന്നാണ് പറയുന്നത്. നെറ്റിയിലേക്കു വെട്ടിയിട്ട മുടിയുമായി ക്യൂട്ട് ലുക്കിൽ നടന്ന ആരാധ്യയല്ല ഇപ്പോഴത്തേത്. ലെയർ കട്ട് ചെയ്ത മുടി ഇരുവശങ്ങളിലേക്കും വകഞ്ഞിട്ട് എത്തിയതോടെ ആരാധ്യ മുതിർന്ന കുട്ടിയായി എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. അധിക ആഡംബരങ്ങളില്ലാതെ ഇളം പച്ചയും നീലയും ഇടകലർന്ന അനാർക്കലിയിൽ അതി സുന്ദരിയായാണ് ആരാധ്യ എത്തിയത്. എന്നാൽ അൽപം ഹെവി ലുക്കിലാണ് ഐശ്വര്യ റായ് എത്തിയത്. ചുവപ്പു നിറത്തിലുള്ള ക്രിംസൺ അനാർക്കലിയാണ് താരം ധരിച്ചിരുന്നത്. അതിനൊപ്പം വലിയ നെക്ക് പീസും ഇയർ റിങ്ങുകളും നെറ്റിച്ചുട്ടിയും പെയർ ചെയ്തിട്ടുണ്ട്. അതേസമയം ഐശ്വര്യയ്ക്കും മകൾക്കുമൊപ്പം അഭിഷേക് ബച്ചൻ ചിത്രങ്ങളിൽ പോസ് ചെയ്യാതിരുന്നത് ബോളിവുഡിൽ വീണ്ടും ചൂട് പിടിച്ച ചർച്ചകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഐശ്വര്യയും അഭിഷേകും വേർപിരിയുന്നു എന്ന വാർത്തകൾ ഏറെ കാലമായി ബോളിവുഡിൽ സജീവമാണ്. അനന്ദ് അംബാനി വിവാഹത്തിന് അഭിഷേക് ബച്ചനെത്തിയത് അമിതാഭ് ബച്ചനും ജയാ ബച്ചനും സഹോദരിയ്ക്കും ഒപ്പമാണ്. ഇതോടെ ഇരുവരും വിവാഹ ബന്ധം പിരിയാതെ വേർപിരിഞ്ഞു താമസിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.