August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 23, 2026

നസ്‌ലെൻ -ഗിരീഷ് എ ഡി കൂട്ടുകെട്ട് വീണ്ടും; ‘ഐ ആം കാതലൻ’ ഓഗസ്റ്റിലെത്തും

SHARE

‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ് എ ഡിയും യുവനടൻ നസ്‌ലെനും ഒന്നിക്കുന്ന ചിത്രമാണ് ‘ഐ ആം കാതലൻ’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. സിസിടിവിയിൽ പതിഞ്ഞ നസ്‌ലെനാണ് പോസ്റ്ററിലുള്ളത്. ‘ഐ ആം കാതലൻ’ ഓഗസ്റ്റിൽ റിലീസിനുണ്ടാകുമെന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അറിയിച്ചിരിക്കുന്നത്.

പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടിനു തോമസാണ് സഹനിർമ്മാതാവ്. അനിഷ്‌മയാണ് നായിക വേഷത്തിലെത്തുന്നത്. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നടൻ സജിൻ ചെറുകയിൽ തിരക്കഥ രചിച്ച ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ശരൺ വേലായുധനും എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസുമാണ്. സംഗീത സംവിധാനം സിദ്ധാർത്ഥ പ്രദീപ് ആണ്. കലാസംവിധാനം – വിവേക് കളത്തിൽ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് – സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ, പി ആർ ഒ – ശബരി. ആഗസ്റ്റ് മാസത്തിൽ ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.