ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ 3 പേർ മരിച്ച നിലയിൽ; കുടുംബം സാമ്പത്തിക പ്രതിസന്ധിയിലെന്ന് വിവരം.

ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി . സാജു (64), ഭാര്യ അനു (59), മകൻ സവിൻ (33) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ട്. സാജു – അനു ദമ്പതികളുടെ മകനാണ് സവിൻ. മരണകാരണം വ്യക്തമായിട്ടില്ല. ആത്മഹത്യയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. സാജുവിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ ഒരു മുറിയിലും സബിന്റെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടത്. ഈ കുടുംബം ഒരു പലചരക്കുകട നടത്തുന്നുണ്ടായിരുന്നു. നിലവിൽ ഈ പലചരക്കുകടയില്ല. ഇപ്പോൾ വീടിന്റെ മുകൾനിലയിൽ ഹോംസ്റ്റേ നടത്തി വരുകയാണ്. ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.ശനിയാഴ്ച രാവിലെയായിട്ടും ഇവരുടെ വീട് അടഞ്ഞുകിടക്കുന്നത് അയൽവാസികൾ ശ്രദ്ധിച്ചു. ഇതെത്തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ പരിശോധനയിൽ മൂവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബന്ധുക്കൾ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സവിനെ വീടിന്റെ സ്റ്റോർ റൂമിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സവിന്റെ ഭാര്യ വിദേശത്താണ്. അതിക്രമം എന്തെങ്കിലും നടന്നതായി വീട്ടിൽ സൂചനയില്ല. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം വന്നിരിക്കുന്നത്. മറ്റെന്തെങ്കിലും ദുരൂഹതയുണ്ടെങ്കിൽ അറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് കാക്കുകയാണ് പോലീസ്.

