പി ലീല വിട പറഞ്ഞിട്ട് 21 വര്ഷം.

മലയാളത്തിന്റെ പൂങ്കുയിൽ പാട്ടു നിർത്തിയിട്ട് ഇന്ന് 21 വർഷം.
1934 മേയ് 19ന് പാലക്കാട് ജില്ലയിലെ ചേർപ്പുളശ്ശേരിയിൽ ജനിച്ച്, 5-ാം വയസ്സിൽ സംഗീതം പഠിച്ചു തുടങ്ങി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ പാടിയ അതുല്യ ഗായിക.
“കടലിനക്കരെ പോണോരേ…”
“പൂവേ പൂവേ പാലപ്പൂവേ…”
എന്നിങ്ങനെ കാലം മറക്കാത്ത എത്രയോ പാട്ടുകൾ.
തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡും, കേരള സർക്കാരിന്റെ അവാർഡുകളും നേടിയ ഗായിക, 2005 ഒക്ടോബർ 31ന് ചെന്നൈയിൽ വിട പറഞ്ഞു.ശബ്ദം കൊണ്ട് ഒരു കാലഘട്ടത്തെ മുഴുവൻ മയക്കിയ പൂങ്കുയിലിന് ഓർമ്മപ്പൂക്കൾ.

