അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകനെതിരെ കുറ്റപത്രം ചുമത്തി
1 min readഅമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകനെതിരെ കുറ്റപത്രം ചുമത്തി. 5 വര്‍ഷം മുന്‍പ് റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് കേസ് എടുത്തത്. ജോ ബൈഡന്റെ മകൻ ഹണ്ടര്‍ ബൈഡൻ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിച്ചതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.ഡെലവെയറിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ മൂന്ന് ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. തോക്ക് വാങ്ങിയപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ഹണ്ടര്‍ എഴുതി നല്‍കിയിരുന്നു.അതേസമയം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബൈഡന്‍ മത്സരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മകന്റെ പേരിലുള്ള കേസ്. നേരത്തെ നികുതി വെട്ടിപ്പ് കേസിലും ബൈഡന്റെ മകന്‍ ആരോപണം നേരിട്ടിരുന്നു.