നൂഹിലെ സംഘർഷത്തിൽ കോൺഗ്രസ് എം എൽ എ അറസ്റ്റിൽ
1 min readഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് എം എൽ എ അറസ്റ്റിൽ.
ഫിറോസ്പൂർ ജിർക്ക എംഎൽഎ മമ്മൻ ഖാനാണ് അറസ്റ്റിലായത്.കഴിഞ്ഞ ആഴ്ച എം എൽ എയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.സംഘർഷം നടക്കുമ്പോൾ നൂഹിലുണ്ടായിരുന്നില്ലെന്ന് എം എൽ എ പറഞ്ഞത്. വിശ്വഹിന്ദു പരിഷത്ത് യാത്രയെ തുടർന്നുണ്ടായ അക്രമത്തിൽ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ ലഭിച്ചെന്ന് ഹരിയാന പൊലീസ് പറയുന്നു.അതേസമയം അറസ്റ്റ് തടയുന്നതിനായി എംഎൽഎ പഞ്ചാബ്-ഹരിയാന 12 ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി കേസിൽ വാദം കേൾക്കൽ ഒക്ടോബർ 19 ലേക്ക് മാറ്റിവച്ചു.കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാവിനെ പ്രതിയാക്കിയെന്ന് ഹരിയാന പൊലീസ് കോടതിയെ അറിയിച്ചു. ഫോൺ കോൾ രേഖകൾ ഉൾപ്പടെയുള്ള നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.