May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 12, 2026

ബൈക്കുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ അപകടം; ഒരാള്‍ മരിച്ചു

SHARE

ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വേങ്ങൂര്‍ സ്വദേശി അമലാണ് മരിച്ചത്. പെരുമ്പാവൂര്‍ പട്ടിമറ്റം റോഡില്‍ അല്ലപ്ര മാര്‍ബിള്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. രണ്ടു ബൈക്കുകളിലായി യുവാക്കള്‍ മത്സരബുദ്ധിയോടെ ഓടിക്കുമ്പോഴാണ് അപകടമുണ്ടായത്. എതിര്‍ ദിശയില്‍ നിന്ന് വന്ന ബസിന് അടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. പട്ടിമറ്റം ഭാഗത്ത് നിന്ന് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്കാണ് ബൈക്ക് ഇടിച്ചു കയറിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അമലിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

You may have missed