മലയോരത്ത്കശുവണ്ടി ഉത്പ്പാദനം കുറവ് :ആറളം ഫാമിൽ ശേഖരണത്തിൽ വൻ വർദ്ധനവ്.
1 min readആറളം ഫാമിൽ ശേഖരണത്തിൽ വൻ വർദ്ധനവ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത്തവണ മലയോരത്ത് കശുവണ്ടി ഉത്പ്പാദാനം കുറവാണ് എങ്കിലും ആറളം കാർഷിക ഫാമിൽ കഴിഞ്ഞ തവണത്തേതിലും പതിൻ മടങ്ങാണ് ഇത്തവണ ശേഖരണം നടത്തിയത് കഴിഞ്ഞ വർഷം ജനുവരി മാസം 30 കിറ്റൽ കശുവണ്ടിയാണ് തോട്ടങ്ങളിൽ നിന്ന് ശേഖരിക്കാൻ കഴിഞ്ഞ തെങ്കിൽ ഈ വർഷം ജനുവരി 31 വരെ മൂന്ന് ടെൺ കശുവണ്ടി ശേഖരിക്കാൻ കഴിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാട്ടാനകളുടെ അക്രമം ഭയന്ന് മുൻ വർഷങ്ങളിൽ കശുവണ്ടി ശേഖരണം കൃത്യമായി നടന്നിരുന്നില്ല. ഈ വർഷം കനത്ത സുരക്ഷ നൽകിയണ് തൊഴിലാളികളെ കൊണ്ട് കശുവണ്ടി ശേഖരണം നടത്തി വരുന്നത്. പീസ് റൈറ്റ് നൽകി കശുവണ്ടി ശേഖരണത്തിനും പദ്ധതിയുണ്ട്. എന്നാൽ ഇതൊക്കെ നടക്കുന്നുണ്ടെങ്കിലും 5 മാസമായി ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും ശംബളം ലഭിച്ചിട്ട്. ആറാം മാസത്തിലേക്ക് കടന്നിട്ടും എപ്പോൾ ശമ്പളം നൽകുമെന്ന് അതികൃതർക്ക് പറയാനാകുന്നില്ല. ശംമ്പളം ആവിശ്യപ്പെട്ട് തൊഴിലാളികളും ജീവനക്കാരും കഴിഞ്ഞ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. അനിശ്ചിത കാല പണിമുടക്കിലേക്ക് പോയാൽ ഫാം പൂർണ്ണമായും നശിക്കുമെന്ന് അറിയാമെങ്കിലും അതികൃതർ മിണ്ടാപ്പാറ നയം സ്വീകരിക്കുകയാണ്. ഫാമിന് പുറത്ത് കശുവണ്ടി ഉത്പ്പാദനം കുറവാണ് പ്രശ്നമെങ്കിൽ ആറളം കാർഷിക ഫാമിൽ കശുവണ്ടിയുൾപ്പെടെയുള്ള കാർഷിക വിളകളുടെ ശേഖരണമാണ് പ്രശ്നമായി തുടരുന്നത്.