സാമ്പത്തിക പ്രശ്‌നങ്ങളും സാധാരണക്കാരുടെ ദുരിതവും സർക്കാർ അവഗണിച്ചു; കെ.സി വേണുഗോപാൽ

1 min read
SHARE

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ ഉൾപ്പെടെ രാജ്യത്തെ ഗുരുതരമായ സാമ്പത്തിക സാഹചര്യങ്ങളെ സർക്കാർ അഭിസംബോധന ചെയ്യുന്നില്ലെന്ന് വിമർശനം.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും സാധാരണക്കാരുടെ ദുരവസ്ഥയെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ സർക്കാർ അഭിസംബോധന ചെയ്യുന്നില്ല. രാജ്യത്ത് ജനങ്ങൾ ദുരിതത്തിലാണ്, വിലക്കയറ്റവും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങൾ ബജറ്റ് അഭിസംബോധന ചെയ്യുന്നുണ്ടോ എന്നതാണ് യഥാർത്ഥ പ്രശ്‌നം, ജനങ്ങൾക്ക് വരുമാനമില്ല”-എഎൻഐയോട് സംസാരിക്കവെ കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു