ഇൻഫർമേഷൻ ടെക്നോളജി വികസനത്തിനായി ഇരിക്കൂറിൽ ട്രിപ്പിൾ ഐ സി ) രൂപീകൃതമായി

1 min read
SHARE

ശ്രീകണ്ഠാപുരം :കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിൽ നൂതന ഇൻഫർമേഷൻ ടെക്നോളജി സങ്കേതം ഉപയോഗപ്പെടുത്താനും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഉദ്യോഗാർത്ഥികൾക്കും സാധാരണക്കാർക്കും വരെ ഉപകാരപ്പെടുന്ന രീതിയിൽ ശാസ്ത്ര സാങ്കേതികത ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇരിക്കൂർ നിയോജക മണ്ഡലത്തിൽ iiic( ഇരിക്കൂർ ഇന്നൊവേഷൻ ആന്റ് ഇൻകുബേഷൻ സെന്റർ രൂപീകൃതമായി).

ഇരിക്കൂർ എംഎൽഎ അഡ്വക്കറ്റ് സജീവ് ജോസഫ് മണ്ഡലത്തിൽ നടപ്പാക്കുന്ന വിവിധ നൂതന പദ്ധതികളുടെ തുടർച്ചയാണ് (ഐ ഐ ഐ സി )യുടെ രൂപീകരണം പ്രവർത്തനവും .പ്രഗത്ഭ ടെക്നോളജി വിദഗ്ധരും സംരംഭകരും സ്റ്റാർട്ടപ്പ് വിദഗ്ധരുമടങ്ങുന്ന പ്രൊഫഷനുകളാണ് സമിതിയിൽ ഉള്ളത്.വിദ്യാഭ്യാസം സംരംഭകത്വം തൊഴിൽ കൃഷി തുടങ്ങി സാധാരണക്കാരന്റെ ജീവിത വിജയം ഉറപ്പാക്കുന്ന പദ്ധതികളുടെആസൂത്രണവും നടത്തിപ്പും ആണ് ലക്ഷ്യം.സ്റ്റാർട്ടപ്പുകൾ സംരംഭകത്വം സ്ത്രീ ശാക്തീകരണ പരിപാടികൾ ഹ്രസ്വകാല കോഴ്സുകൾ കോ വർക്കിംഗ് സ്പേസുകൾ ഇവയെല്ലാം നടപ്പാക്കാൻ സെൻട്രൽ ഉദ്ദേശിക്കുന്നു.സുസ്ഥിരമായ രീതിയിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വിനിമയം നടപ്പാക്കുന്നതിലൂടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഇടപെടൽ നടത്താൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു.
ഫെബ്രുവരി മാസം രണ്ടാം വാരത്തോടെ സമിതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും എംഎൽഎ പ്രത്യാശിച്ചു. –